Wednesday, October 19, 2011


തിരിച്ചറിഞ്ഞ അക്ഞാത ജഡം


വെയില്‍ തിന്നുറങ്ങിപോയതാണ്ണ്‍

മഴവന്നു വിളിച്ചുണര്തുമെന്നു കരുതി

തണുപ്പെട്ടപ്പോള്‍ കരുതി

മഞ്ഞായി ഉറയാമെന്നു...

കാല് രണ്ടും കൂട്ടികെട്ടി

ശ്വാസത്തിന്റെ അവസാനവതിലും താഴിട്ടടച്..

നിങ്ങള്‍ ആചാര വെടി മുഴക്കിയപ്പോളണ്ണ്‍

അറിഞ്ഞത് ഞാനൊരു തിരിച്ചറിഞ്ഞ അക്ഞാത ജടമാണെന്ന്

പ്രണയത്തില്‍ തോറ്റവര്‍ക്ക് ....


മഴ ഒഴുകിപോയ വഴി

ഒരു പുഴ ഒഴുകുമെന്ന്

നീ പറഞ്ഞിരുന്നു

പുഴ ഒഴുകിപോയ വഴി തേടി

അലഞ്ഞു തിരിയുന്നുണ്ട്

ചില മഴ മൊഴികള്‍....


അക്കരപച്ച

നമുക്കിടയിലുണ്ടയിരുന്നോണം

നമുക്കിടയിലുണ്ടയിരുന്നോണം

നമുക്കിടയിലുണ്ടാകുമെന്നോണം

നമുക്കിടയിലുണ്ടാകും ... എന്നോണം?....


വിസര്‍ജ്യം

തോറ്റുപോയ ഒരു പുഴയുണ്ട്

വിസര്‍ജ്യം കാത്തുറങ്ങുന്നു

അകത്തെ ക്ലോസറ്റില്‍..

സ്റ്റാര്‍ സിങ്ങര്‍

സംഗതികളൊക്കെ

പോയിരിക്കുന്നു കേട്ടോ.

മുത്തച്ഛന്റെ ഊര്‍ധ്വന്‍ വലിക്ക് ടെമ്പോ പോരെന്നു

എല്ലാവരും പരതിപെട്ടുകൊണ്ടിരുന്നു

'എസ്സെമ്മെസ് 'വളരെ കുറവാണെന്ന്

മുത്തശ്ശി പരിഭവിച്ചു...

പുള്ളി ഫ്ലാറ്റ്ലാവുന്നതിനു മുന്‍പ്

ഫ്ലാറ്റ് ലഭിക്കുമോ എന്നോര്‍ത് വ്യാകുലപെട്ടിരിക്കുന്നു

മക്കളും മരുമക്കളും..


തിരിച്ചറിഞ്ഞ അക്ഞാത ജഡം


വെയില്‍ തിന്നുറങ്ങിപോയതാണ്ണ്‍

മഴവന്നു വിളിച്ചുണര്തുമെന്നു കരുതി

തണുപ്പെട്ടപ്പോള്‍ കരുതി

മഞ്ഞായി ഉറയാമെന്നു...

കാല് രണ്ടും കൂട്ടികെട്ടി

ശ്വാസത്തിന്റെ അവസാനവതിലും താഴിട്ടടച്..

നിങ്ങള്‍ ആചാര വെടി മുഴക്കിയപ്പോളണ്ണ്‍

അറിഞ്ഞത് ഞാനൊരു തിരിച്ചറിഞ്ഞ അക്ഞാത ജടമാണെന്ന്



Tuesday, December 8, 2009

വായില്ലാകുന്നിലപ്പന്‍

വാക്ക് കൊണ്ടായിരുന്നു
വീടിനു കുത്ത് കൊടുത്തിരുന്നത് ...
അച്ചനുണ്ടായത്
അമ്മയുണ്ടായത്
നീയും ഞാനുമുണ്ടായത്
എല്ലാമുണ്ടായിട്ടും നമ്മള്‍ക്ക്
ഒന്നുമില്ലാതായത് ..

സീരിയലില്‍ ഇല്ലാത്തത്...

വഴിക്കണ്ണാണ് പൊട്ടുന്നത്...
ഓര്‍മകളുടെ കണ്ണീര്‍ജലകത്തില്‍
നിലാവ് പെയ്ത് ഇറങ്ങുമെന്ന്
വ്യമോഹിക്കരുത്...
അറിയുക എന്നത്
ഒരു ഭീതിയായി കടന്നുവരുന്നു ..
ഓരോ
പ്രഭാതപത്രവും
ശവക്കച്ചമേല്‍ മൂളി പറക്കുന്ന ഈച്ചകളായി
എന്‍റെ ദിനങ്ങളെ അശാന്തമാക്കുന്നു ...
എന്നിട്ടും നിങ്ങള്‍
ഒരു ലോട്ടറി ടിക്കറ്റുമായി
എന്‍റെ പിന്നാലെ...

നാളെയാണ്... നാളെയാണ്... നാളെയാണ്...